Sports
ചണ്ഡിഗഡ്: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 51 റൺസിന്റെ തോൽവി. ഇതോടെ അഞ്ച് മത്സര പരമ്പര 1-1 എന്ന നിലയിലായി. 214 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് പുറത്തായി.
62 റൺസ് നേടിയ തിലക് വർമ മാത്രമാണ് ഇന്ത്യൻ നിരയിൽ പോരാട്ടം കാഴ്ചവച്ചത്. 17 പന്തിൽ 27 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയാണ് രണ്ടാമത്തെ ഉയർന്ന സ്കോറർ. മറ്റാരു കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല.
നേരിട്ട ആദ്യ പന്തിൽ പുറത്തായി ഉപനായകൻ ശുഭ്മാൻ ഗിൽ വീണ്ടും നിറംമങ്ങി. നായകൻ സൂര്യകുമാർ യാദവ് അഞ്ച് റൺസിനും ഓപ്പണർ അഭിഷേക് ശർമ 17 റൺസിനും പുറത്തായി. ഹർദിക് പാണ്ഡ്യ (20), അക്ഷർ പട്ടേൽ (21) എന്നിവർക്ക് വേഗത്തിൽ സ്കോർ ചെയ്യാൻ കഴിയാത്തത് മധ്യഓവറുകളിൽ ഇന്ത്യൻ സ്കോർ മന്ദഗതിയിലാക്കി.
ദക്ഷിണാഫ്രിക്കയ്ക്കായി ഒറ്റ്നൽ ബാർട്മാൻ നാല് വിക്കറ്റ് വീഴ്ത്തി. ലുങ്കി എൻഗിഡി, ലുതോ സിപാംബ്ല, മാർക്കോ യാൻസൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡി കോക്കിന്റെ ഇന്നിംഗ്സ് കരുത്തിലാണ് കൂറ്റൻ സ്കോർ നേടിയത്. ഡി കോക്ക് 46 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്സും ഉൾപ്പടെ 90 റൺസ് നേടി. മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ഡി കോക്ക് സ്വന്തമാക്കി.
ക്യാപ്റ്റൻ എയ്ഡൻ മാര്ക്രം 26 പന്തില് 29 റണ്സടിച്ചപ്പോള് ഡേവിഡ് മില്ലര് 12 പന്തില് 20 റണ്സുമായും ഡൊണോവന് ഫെരേര 16 പന്തില് 30 റണ്സുമായും പുറത്താകാതെ നിന്നു. അവസാന മൂന്ന് ഓവറിൽ 49 റൺസാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിച്ചെടുത്തത്. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുകൾ നേടി.
Sports
ക്വീൻസ് ലാൻഡ്: ഓസ്ട്രേയിലയ്ക്കെതിരായ ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്സിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഇന്ത്യ ഉയർത്തിയ 168 റണ്സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 18.2 ഓവറിൽ 119 റണ്സിന് ഓൾഔട്ടായി. ഇന്ത്യയുടെ സ്പിൻ കെണിയിൽ ഓസീസ് താരങ്ങൾ കറങ്ങി വീഴുകയായിരുന്നു.
ഓസീസ് ഓപ്പണറുമാരായ മിച്ചൽ മാർഷിനും മാത്യു ഷോർട്ടിനും മാത്രമാണ് ഇന്ത്യൻ ബൗളിംഗിനുമുന്നിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മിച്ചൽ മാർഷ് 30 റണ്സും മാത്യു ഷോർട്ട് 25 റണ്സും നേടി. മിച്ചൽ മാർഷാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ.
ജോഷ് ഇംഗ്ലിസ് 12 റണ്സും ടിം ഡേവിഡ് 14 റണ്സും മാർക്കസ് സ്റ്റോയിൻസ് 17 റണ്സുമെടുത്തു.
ഇന്ത്യയ്ക്കായി വാഷിംഗ്ടണ് സുന്ദർ 1.2 ഓവറിൽ മൂന്ന് റണ്സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്സ് നേടിയത്. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ശിവം ദുബെ 22 റണ്സും സൂര്യകുമാർ യാദവ് 20 റണ്സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്സെടുത്തു.
ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ക്വീൻസ് ലാൻഡ്: ഇന്ത്യയ്ക്കെതിരായ ട്വന്റി-20യിൽ ഓസ്ട്രേലിയയ്ക്ക് 168 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റണ്സെടുത്തു.
ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ശിവം ദുബെ 22 റണ്സും സൂര്യകുമാർ യാദവ് 20 റണ്സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്സെടുത്തു.
ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്മ നയിക്കുന്ന ടീമിൽ റുതുരാജ് ഗെയ്ക്വാദാണ് വൈസ് ക്യാപ്റ്റൻ.
വിക്കറ്റ് കീപ്പറായി ഇഷാന് കിഷനെയാണ് ടീമിലെടുത്തിരിക്കുന്നത്. പഞ്ചാബ് കിംഗ്സ് താരം പ്രഭ്സിമ്രാന് സിംഗാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്. 13, 16, 19 തീയതികളിൽ രാജ്കോട്ടിലെ നിരഞ്ജന്ഷാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില് കളിക്കുന്ന തിലക് വര്മയ്ക്ക് പുറമെ അര്ഷ്ദീപ് സിംഗ്, അഭിഷേക് ശര്മ, ഹര്ഷിത് റാണ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി.
ഇന്ത്യൻ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ ), റുതുരാജ് ഗെയ്ക്വാദ് ( വൈസ് ക്യാപ്റ്റൻ ), അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ) , ആയുഷ് ബദോണി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുത്താർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഖലീല് അഹമ്മദ്, പ്രഭ്സിമ്രാന് സിംഗ്.